Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ireland Win

ഐ​റി​ഷ് വി​പ്ല​വം ; ഇ​ന്ത്യ​ക്കെ​തി​രെ ച​രി​ത്ര​മെ​ഴു​തി അ​യ​ർ​ല​ൻ​ഡ്

ബെ​ൽ​ഫാ​സ്റ്റ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ‌ടി20 ​പ​ര​മ്പ​ര അ​യ​ർ​ല​ൻ​ഡ് തൂ​ത്തു​വാ​രി. നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​രു റ​ണ്ണി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര (2-0) അ​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ശ്രേ​യ​സ് അ​യ്യ​രു​ടെ നാ​യ​ക​ത്വ​ത്തി​ൽ ഇ​ന്ത്യ ഇ​റ​ങ്ങി​യ ആ​ദ്യ പ​ര​മ്പ​ര കൂ​ടി​യാ​ണി​ത്.

സ്കോ​ർ: അ​യ​ർ​ല​ൻ​ഡ് 154 /8 ഇ​ന്ത്യ 153/9. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154 റ​ൺ​സാ​ണ് നേ​ടി​യ​ത്. എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ട ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഒ​രൊ​റ്റ റ​ണ്ണി​ന് ഇ​ന്ത്യ​ക്ക് വി​ജ​യം ന​ഷ്ട​മാ​യ​ത്. മു​ൻ​നി​ര ത​ക​ർ​ന്ന​പ്പോ​ൾ 46 പ​ന്തി​ൽ 55 റ​ൺ​സു​മാ​യി തി​ല​ക് വ​ർ​മ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഹ​ർ​ഷി​ത് റാ​ണ (10 പ​ന്തി​ൽ 21), ശി​വം ദു​ബെ (16 പ​ന്തി​ൽ 20), അ​ക്ഷ​ർ പ​ട്ടേ​ൽ (18 പ​ന്തി​ൽ 14) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ലോ​ക​ചാ​മ്പ്യ​ൻ പ​ട്ടം നേ​ടി​യ ശേ​ഷ​മു​ള്ള ആ​ദ്യ പ​ര​മ്പ​ര​യി​ൽ ത​ന്നെ സ​മ്പൂ​ർ​ണ തോ​ൽ​വി നേ​രി​ടേ​ണ്ടി വ​ന്ന​ത് ടീ​മി​ന് തി​രി​ച്ച​ടി​യാ​യി.

അ​യ​ർ​ല​ൻ​ഡി​നാ​യി ജ​യ് മൂ​ന്ദ്ര, മാ​റ്റ് ഹൊ​ളാ​ർ​ഡ് എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റു ചെ​യ്ത അ​യ​ർ​ല​ൻ​ഡി​നാ​യി ഹാ​രി ടെ​ക്ട​ർ (47 പ​ന്തി​ൽ 53)അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. 23 പ​ന്തി​ൽ 37 റ​ൺ​സെ​ടു​ത്ത ബെ​ഞ്ച​മി​ൻ കാ​ലി​റ്റ്സ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

 

Latest News

Corehub Up